ഹോട്ട്സീറ്റില്‍ ഇന്ന് പത്തനംതിട്ട ജില്ലയിലെ കോന്നിയാണ്. 14 ജില്ലകളില്‍ യുഡിഎഫിന് ഒരൊറ്റ സീറ്റുപോലും അവശേഷിക്കാത്ത ജില്ലയാണ് പത്തനംതിട്ട. 5 ല്‍ 5ഉം എല്‍ഡിഎഫില്‍. 2016ല്‍ ജില്ലയിലെ 5ല്‍ നാലും എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു. 2019 ഉപതിരഞ്ഞെടുപ്പില്‍ കയ്യിലിരുന്ന കോന്നികൂടി കൈവിട്ടതോടെ സ്കോര്‍ബോര്‍ഡ് 5–0 ആയി. 2016 ലെ തിരഞ്ഞെടുപ്പില്‍ ആരോപണങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോള്‍ പോലും അടൂര്‍ പ്രകാശിന് ഇരുപതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം നല്‍കിയ മണ്ഡലമാണ് മൂന്നര വര്‍ഷത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ പതിനായിരത്തിനടുത്ത് വോട്ടിന് ജനീഷ് കുമാര്‍ പിടിച്ചെടുത്തത്. കോന്നിയിലെ യുഡിഎഫ് തിരിച്ചടിക്ക് പലകാരണങ്ങളുണ്ടെങ്കിലും പ്രധാനം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി നടന്ന തര്‍ക്കങ്ങളും ഗ്രൂപ്പ് പോരുമായിരുന്നു. പത്തനിതിട്ട ജില്ലയില്‍ ബിജെപി ലക്ഷ്യംവയ്ക്കുന്ന മണ്ഡലങ്ങളില്‍ മുമ്പിലാണ് കോന്നി.2016 മുതലാണ് ബിജെപി കോന്നിയില്‍ ചുവടുറപ്പിക്കുന്നത്. 19ലെ ഉപതിരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന്‍ പിടിച്ച വോട്ട് 40,000. '21 ല്‍ സുരേന്ദ്രന്‍ കോന്നിക്കൊപ്പം മഞ്ചേശ്വരത്തും മല്‍സരിച്ചു. കോന്നിയില്‍ പക്ഷെ വോട്ടുകുറഞ്ഞു. ബിജെപി ഗംഭീരപ്രകടനം നടത്തിയെങ്കിലും വിജയത്തോടടുക്കാന്‍ മറ്റ് പല മണ്ഡലങ്ങളിലുമെന്നപോലെ കോന്നിയിലും കഴിഞ്ഞില്ല. ബിജെപിയുടെ പ്രകടനം ആത്യന്തികമായി ബാധിച്ചത് കോണ്‍ഗ്രസിനെ തന്നെയാണ്. കാണാം ഇന്നത്തെ ഹോട്ട് സീറ്റ്.