അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളത്. മറ്റു ജില്ലകളിൽ നേരിയ മഴയ്ക്കാണ് സാധ്യതയുള്ളത്. 

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ, പത്ത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ഒഴികെയുള്ള ജില്ലകളില്ലാണ് അലര്‍ട്ടുള്ളത്. ശനിയാഴ്ച വരെ വ്യാപകമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  

നിലവില്‍ വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും പശ്ചിമ ബംഗാളിന്‍റെ മുകളിലുമായി അതി തീവ്ര ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനിടെ ഈ ന്യൂനമര്‍ദം വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായി കേരളത്തിൽ ജൂലൈ 28 മുതൽ ഓഗസ്റ്റ് 1 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ENGLISH SUMMARY:

Kerala is expecting moderate rain and strong winds with speeds up to 40 km/h in 12 districts within the next three hours, according to the India Meteorological Department. This forecast highlights potential rainfall in several southern and central districts, with a yellow alert issued for ten districts across the state.