law-ande-order-kasargod

കാസര്‍കോട് നിന്ന് ഇന്നലെ രാത്രി പുറത്തുവന്ന വാര്‍ത്ത കേരളത്തെ ഞെട്ടിച്ചതായിരുന്നു. സ്വന്തം മകളെ ഒരു പിതാവ് വെട്ടിക്കൊലപ്പെടുത്തിയിരിക്കുകയാണ്. പതിനെട്ടുകാരി ജുമൈലയെ കൊലചെയ്തത് പിതാവാണ് എന്നത് ആ നാട് ഇപ്പോഴും വിശ്വസിക്കുന്നില്ല. അത്രയും വലിയ പാതകം അയാളില്‍ നിന്നും അവര്‍‌ പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന തര്‍ക്കമാണ് പതിനെട്ടുകാരിയുടെ മരണത്തിന് ഇടയാക്കിയത്. ജുമൈല പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു. പ്രതിയായ ഉമര്‍ ഫാറൂഖ് ലഹരിക്ക് അടിമയായിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വീട്ടില്‍ കലഹം പതിവുമാണ്. ഉമ്മറിന്റെ ഏകമകളായിരുന്നു ജുമൈല.

ഇതില്‍ മകള്‍ ജുമൈലയ്ക്കും മാതാവിനും കടുത്ത എതിര്‍പ്പുണ്ടായിരുന്നു. അതവര്‍ പല തവണ ഉമര്‍ ഫാറൂഖിനോട് പറഞ്ഞിട്ടുമുണ്ട്. ഈ തര്‍ക്കത്തില്‍ കുഞ്ചത്തൂര്‍ തൂമിനാടുള്ള ബന്ധുവീട്ടിലേക്ക് ഇവര്‍ താമസം മാറിയിരുന്നു. വിവാഹമോചന കേസും ഇതിന് സമാന്തരമായി നടക്കുന്നുണ്ട്. 

ഇതിന്റെ പശ്ചാത്തലത്തില്‍ ജുമൈലയുടെയും മാതാവിന്റെയും സ്വര്‍ണാഭരണങ്ങള്‍  തിരികെ നല്‍കണമെന്ന് പ്രതിയായ ഉമ്മറിനോട് കുടുംബം പല തവണ ആവശ്യപ്പെട്ടിരുന്നു. ഉമ്മറും ആവശ്യങ്ങള്‍ പറയുന്നുണ്ട്. ജുമൈലയുടെ മാതാവിന്റെ പേരിലുണ്ടായ സ്ഥലം തന്റെ പേരില്‍ എഴുതി നല്‍കണമെന്ന് ഉമ്മറും പറഞ്ഞിട്ടുണ്ട്. 

ചര്‍ച്ചകളും കഴിഞ്ഞനാളുകളില്‍ സജീവമായി തുടരുന്നുണ്ട്. കഴിഞ്ഞദിവസമാണ് ഇതെല്ലാം വിശദമായി പറയാന്‍ ഉമ്മറും സഹോദരനും തൂമിനാട് ഹില്‍ ടോപ്പിലുള്ള വീട്ടിലേക്ക് എത്തുന്നത്. തന്റെ പേരിലുള്ള സ്ഥലം ജുമൈലയുടെ പേരില്‍ മാത്രമേ എഴുതി നല്‍കുകയുള്ളു എന്നാണ് ഈ ആവശ്യത്തില്‍ ജുമൈലയുടെ മാതാവ് പറയുന്നത്. ഇതില്‍ ഉമ്മര്‍ ക്ഷുഭിതനാകുകയാണ്. വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്. 

ആ വീട്ടിലേക്ക് പോകുമ്പോഴും ഒരു കരുതല്‍ ഉമ്മറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. അയാള്‍ കയ്യിലൊരു കത്തി ഒളിപ്പിച്ചിരുന്നു. ഇതെടുത്ത് അവര്‍ക്ക് നേരെ പ്രയോഗിക്കുകയാണ്. അവിടെ ആ വീട്ടില്‍ ജുമൈലയുടെ മാതാവിന്റെ ബന്ധുക്കളും ഉണ്ടായിരുന്നു. സേഖ് അബ്ബാ എന്ന ബന്ധുവിനാണ് ആദ്യം പരിക്കേല്‍ക്കുന്നത്. ഇത് തടയാനാണ് പതിനെട്ടുകാരി ജുമൈല ശ്രമിക്കുന്നത്. അതിനിടെ ജുമൈലയ്ക്ക് കുത്തേല്‍ക്കുകയായിരുന്നു.