ചെന്താമര എന്ന ഒറ്റ പേര് നമ്മെ ഓര്‍പ്പിക്കുന്നത് അരുംകൊലകളിലേക്കാണ്. കഴിഞ്ഞ ജനുവരി 27ന് ഈ സമയത്ത് രണ്ട് ജീവനുകളെ കൊലക്കത്തിക്ക് ഇരയാക്കിയത് കേരളം മറന്നിട്ടില്ല. ഒരാണ്ടിനിപ്പുറവും ചെന്താമര എന്ന പേര് നമ്മുടെ ഉള്ളില്‍ ഭയമുണ്ടാക്കുന്നുണ്ട്. 2019 ഓഗസ്റ്റ് 31ന് ഒരു സ്ത്രീയെ കൊലപ്പെടുത്തിയ പ്രതി പിന്നീട് കൊല്ലുന്നത് അവരുടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയുമാണ്. വര്‍ഷങ്ങളായി ഭീഷണി തുടര്‍ന്നപ്പോഴും പൊലീസില്‍ കുടുംബം പരാതി നല്‍കിയിട്ടും നീതി അവര്‍ക്ക് തീണ്ടാപ്പാടകലെയായിരുന്നു. ഒരു താക്കീതില്‍ ഒതുക്കിയതിന് അവരുടെ കുട്ടികള്‍ അനുഭവിക്കുന്നത് ഒറ്റപ്പെടലിന്റെ തീരാനോവാണ്.