TOPICS COVERED

പഠിക്കാന്‍ മിടുക്കിയായിരുന്നു അര്‍ച്ചന. വീടിന് സമീപത്ത് താമസിക്കാന്‍ എത്തിയ ഷാരോണും കുടുംബവും. പിന്നാലെ അവര്‍ തമ്മില്‍ പ്രണയമായി. വീട്ടുകാര്‍ എതിര്‍ത്തു. എന്നിട്ടും പ്രണയം തുടര്‍ന്നു. കോളജിലും വന്ന് അര്‍ച്ചനയെ മര്‍ദിച്ചു. അര്‍ച്ചന ഒരു ദിവസം ഇറങ്ങിപ്പോകുന്നു. വീട്ടുകാരെ ബന്ധപ്പെടാന്‍ അനുവദിച്ചില്ല..ഫോണില്ല..സഹോദരിമാരേയും അനുവദിച്ചില്ല.. ജോലി സ്വപ്നങ്ങള്‍ എല്ലാം നിലച്ചു. അര്‍ച്ചന നേരിട്ടത് ക്രൂര മാനസീക ശാരീരിക പീഡനം. വീട്ടിലുള്ളവരുടേയും മാനസീക പീഡനം ഒടുവില്‍ അര്‍ച്ചനയെ കത്തിക്കരിഞ്ഞ നിലയില്‍ വീടിന് പുറകിലെ കാനയില്‍ കണ്ടെത്തുകയായിരുന്നു. 

ENGLISH SUMMARY:

Archana murder case reveals the harrowing tale of domestic and physical abuse. The tragic incident highlights the urgent need for awareness and prevention of violence against women in Kerala.