ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന് എതിരെ പരസ്യമായി വാര്‍ത്താസമ്മേളനം വിളിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. കേരള കോണ്‍ഗ്രസില്‍ നിന്ന് ഇരിങ്ങാലക്കുട സീറ്റ് തിരിച്ചെടുക്കണമെന്നാണ് ‍തൃശൂര്‍ ഡി.സി.സി. സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ ആവശ്യപ്പെട്ടത്.  

ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന് എതിരെ കേരള കോണ്‍ഗ്രസിനുള്ളിലും കോണ്‍ഗ്രസിനുള്ളിലും എതിര്‍പ്പ് തുടരുകയാണ്. ആറു തവണ മല്‍സരിച്ച തോമസ് ഉണ്ണിയാടന്‍ ഇക്കുറി മല്‍സരിക്കരുതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം. കോണ്‍ഗ്രസ് അവസാനമായി ഇരിങ്ങാലക്കുടയില്‍ മല്‍സരിച്ചത് 1987ലാണ്. ഇനിയെങ്കിലും ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ഡി.സി.സി. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

ഇരിങ്ങാലക്കുട സീറ്റില്‍ പുതുമുഖം വരണമെന്ന് കേരള കോണ്‍ഗ്രസിന്‍റെ ജില്ലാ പ്രസിഡന്‍റും യൂത്ത് ഫ്രണ്ടിന്‍റെ ജില്ല അധ്യക്ഷനും ആവശ്യപ്പെട്ടിരുന്നു. അതേസമയം, തോമസ് ഉണ്ണിയാടന് ഈ എതിര്‍പ്പുകളെ മറികടന്ന് വരാന്‍ കഴിയുമെന്ന പ്രതീക്ഷയും യു.ഡി.എഫ്. ക്യാംപിനുണ്ട്. മന്ത്രി ആര്‍ .ബിന്ദു രണ്ടാം തവണ മല്‍സരിക്കുകയാണ് ഇരിങ്ങാലക്കുടയില്‍.

ENGLISH SUMMARY:

Iringalakkuda Congress leaders have openly called a press conference against Thomas Unniyadan, demanding that the Iringalakkuda seat be taken back from the Kerala Congress. This opposition within both the Kerala Congress and the Congress party continues, with Congress workers expressing a sentiment that Thomas Unniyadan, who has contested six times, should not run this time.