Bhopal: Congress Rajya Sabha candidate Meenakshi Natarajan leaves the state assembly after her nomination was rejected following charges of concealing information about a case in the affidavit, in Bhopal, Madhya Pradesh, Tuesday, June 9, 2026. (PTI Photo)(PTI06_09_2026_000362A)

മധ്യപ്രദേശ് രാജ്യസഭ തെരഞ്ഞെടുപ്പിലെ മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളാൻ കാരണം കോൺഗ്രസിലെ അഭിപ്രായ ഭിന്നതകളാണെന്ന് സൂചിപ്പിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. പത്രിക സമർപ്പണത്തിന് മുൻപായി ജൂൺ 6-ന് കോൺഗ്രസിലെ ഒരു മുതിർന്ന നേതാവിന്റെ പിഎ ഉൾപ്പെടെയുള്ളവർ കേസ് വിവരങ്ങൾ തേടിയിരുന്നതായി പരാതിക്കാരി. കേസിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇടപെടേണ്ടെന്ന് നിർദേശിച്ചതായി ടി.പി.സി.സി അധ്യക്ഷൻ മഹേഷ് കുമാർ ഗൗഡ് പറഞ്ഞതായും പരാതിക്കാരി ആരോപിച്ചു.

എന്നാൽ ആരോപണം തെറ്റാണെന്നും തെറ്റായ മാർഗത്തിലൂടെയോ എംഎൽഎമാരെ സ്വാധീനിച്ചോ സീറ്റ് ചോരിക്ക് ബിജെപി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു എന്നുമാണ് കോൺഗ്രസ് പ്രതികരണം. തെരഞ്ഞെടുപ്പ് പെറ്റീഷനുമായി തെലങ്കാന കോടതിയെ സമീപിക്കാനുള്ള ചർച്ചകളിലാണ് കോൺഗ്രസ് നേതൃത്വം. ഒപ്പം ജനാധിപത്യ സംരക്ഷണം, ചോദ്യപേപ്പർ ചോർച്ച, കർഷക വിഷയങ്ങൾ, വില കയറ്റം എന്നിവ ഉയർത്തിയുള്ള 3 മാസം നീണ്ട രാജവ്യാപക പ്രതിഷേധ പരിപാടി എത്രയും വേഗം പ്രഖ്യാപിക്കാനാണ് ശ്രമം.

ENGLISH SUMMARY:

Fresh revelations have emerged suggesting that internal friction and intense rifts within the Congress party were the primary factors behind the rejection of Meenakshi Natarajan's Rajya Sabha nomination papers in Madhya Pradesh. The complainant in the case revealed that individuals, including the personal assistant of a senior Congress leader, had actively sought detailed information regarding the pending legal matter on June 6, just days before the official nomination submission. Furthermore, the complainant alleged that Telangana Pradesh Congress Committee President B. Mahesh Kumar Goud openly stated that Chief Minister A. Revanth Reddy had been explicitly instructed not to interfere in the ongoing legal dispute. In sharp contrast, the Congress leadership has strongly refuted these allegations, countering that the Bharatiya Janata Party had pre-planned to orchestrate a "seat theft" by employing unfair means and attempting to influence lawmakers. Moving forward with their legal strategy, the senior leaders of the grand old party are currently holding high-level discussions to approach the Telangana High Court with an official election petition. Concurrently, the party is fast-tracking plans to launch a massive, three-month nationwide protest campaign highlighting critical public issues such as inflation, paper leaks, farmers' grievances, and the protection of democratic institutions.