തൃശൂരില്‍ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റര്‍‌ക്ക് ദാരുണാന്ത്യം. കാടുകുറ്റി വൈന്തലയിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. മേലൂർ സ്വദേശി ജോസഫ് (46) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്ന സമയത്താണ് ജോസഫിനെ കാണാനില്ലെന്ന് സഹപ്രവർത്തകർ തിരിച്ചറിയുന്നത്. തുടർന്ന് അഗ്നിശമന സേനയെ വിവരമറിയിക്കുകയായികുന്നു. മാളയില്‍ നിന്നുമെത്തിയ അഗ്നിശമന സേനയാണ് തിരച്ചില്‍ നടത്തി മൃതദേഹം പുറത്തെടുത്തത്. കാൽതെറ്റി  ക്ലാരിഫയറിൽ വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.

ENGLISH SUMMARY:

A forty-six-year-old plant operator died tragically after falling into a massive clarifier tank at a Kerala Water Authority treatment facility in the Thrissur district. The deceased, identified as Joseph from Meloor, was on duty at the regional water treatment plant functioning in Vainthala, Kadukutty, when the fatal accident occurred overnight. The incident came to light during dinner hours when his co-workers noticed his sudden absence and grew deeply concerned. Following a quick search of the immediate premises, the plant staff notified emergency services and requested urgent assistance. A dedicated rescue team from the Mala Fire and Rescue Station quickly arrived at the site to conduct an intensive search inside the processing units. Firefighters eventually retrieved Joseph's body from the deep clarifier tank, with initial police investigations suggesting he likely lost his footing and fell in accidentally.