തൃശൂർ താന്ന്യത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ താന്ന്യം വലിയകത്ത് ബാദുഷയുടെ മകൾ ബാദിറ (17) ആണ് മരിച്ചത്.

താന്ന്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥിനിയാണ്.  വീടിന് സമീപത്ത് വെച്ച് വഴിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പഴുവിൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ENGLISH SUMMARY:

A student tragically passed away after her exams in Thrissur, Kerala. The 17-year-old student collapsed near her home shortly after completing her Plus Two examinations.