TAGS

എല്‍.ഡി.എഫ്, ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ തൃശൂരില്‍ ധാരണയായെങ്കിലും യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. എ.ഐ.സി.സി.സി മുന്‍ സെക്രട്ടറി അഡ്വക്കേറ്റ് ശ്രീനിവാസന്‍ കൃഷ്ണന്‍, മുന്‍ മേയര്‍ രാജന്‍ ജെ.പല്ലന്‍ തുടങ്ങി നാലു പേരാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. 

കവി ആലങ്കോട് ലീല കൃഷ്ണന്‍ തൃശൂര്‍ സീറ്റില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മല്‍സരിക്കും. പത്മജ വേണുഗോപാല്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയും. കോണ്‍ഗ്രസിന്‍റെ ആര് മല്‍സരിക്കുമെന്നതാണ് ചോദ്യം?. മേയര്‍ , ഡി.സി.സി. പ്രസിഡന്‍റ് പദവികളില്‍ ക്രിസ്ത്യന്‍ സമുദായംഗങ്ങള്‍ ഇരിക്കുന്നതിനാല്‍ ഹിന്ദു സമുദായംഗത്തെ മല്‍സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. എ.ഐ.സി.സി. മുന്‍ സെക്രട്ടറി അഡ്വക്കേറ്റ് ശ്രീനിവാസന്‍ കൃഷ്ണന്‍ തൃശൂരില്‍ ജനിച്ചുവളര്‍ന്നയാളാണ്. കെ.കരുണാകരന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ആയിരുന്നപ്പോള്‍ ഓഫിസര്‍ ഓണ്‍ ഡ്യൂട്ടിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ മേയര്‍ രാജന്‍ ജെ പല്ലന‍ാണ് പട്ടികയിലുള്ള മറ്റൊരാള്‍. നിലവിലെ ഡപ്യൂട്ടി മേയര്‍ എ.പ്രസാദ്, മുന്‍ എം.എല്‍.എ. ടി.വി.ചന്ദ്രമോഹന്‍ എന്നിവരേയും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. തൃശൂര്‍ ഡി.സി.സി. പ്രസിഡന്‍റ് ജോസഫ് ടാജറ്റിനെ സ്ഥാനാര്‍ഥിയാക്കാന്‍ ആദ്യം ആലോചിച്ചിരുന്നു. ഡി.സി.സി. പ്രസിഡന്‍റിന്‍റെ പദവിയില്‍ ഒരു വര്‍ഷം കഴിയുമ്പോഴേക്കും മല്‍സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചു. തൃശൂരിലും ഒല്ലൂരിലും ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ വരാനിടയില്ല. തൃശൂരില്‍ അതുക്കൊണ്ടുതന്നെ, നായര്‍ സമുദായംഗത്തിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നതും. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനാണ് തൃശൂര്‍ സീറ്റില്‍ ഭൂരിപക്ഷം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബി.ജെ.പിയാകട്ടെ മൂന്നാം സ്ഥാനത്തായി.

ENGLISH SUMMARY:

Thrissur election candidates are a major point of discussion, with LDF and BJP candidates finalized. However, the UDF candidate for Thrissur remains uncertain, creating significant anticipation.