തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് നടന്ന കൊലപാതകം ഏവരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഇന്നലെ അവിടെ എന്താണ് ഉണ്ടായത്. എന്തിനായിരിക്കും ഒരു വിദ്യാര്‍ഥിയെ കുത്തിക്കൊന്നിട്ടുണ്ടാകുക?

തൈക്കാട് എംജി രാധാകൃഷ്ണന്‍ റോഡില്‍ ഇന്നലെ വൈകിട്ട് അഞ്ച്മണി. സ്ഥിരമായി ഫുട്ബോള്‍ കളിക്കുന്ന, ടൂര്‍ണമെന്റ് വയ്ക്കുന്ന സംഘങ്ങള്‍, നാട്ടുകാര്‍, ക്ലബുകള്‍. ഒരു മാസം മുന്‍പ് രണ്ട് പ്രാദേശിക ക്ലബുകളുടെ ഫുട്ബോള്‍ മല്‍സരം ഉണ്ടാവുന്നു. അതിലുണ്ടായ തര്‍ക്കം എല്ലാ ദിവസവും സംഘര്‍ഷമുണ്ടാകുന്ന സാഹചര്യത്തിലേക്ക് എത്തുകയാണ്. 

ഇന്നലെ തൈക്കാട് റോഡില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് കൊലപാതകം ഉണ്ടാകുന്നത്. ഫുട്ബോള്‍ മല്‍സരത്തിലെ കളിക്കാര്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കം, പിന്നീട് സംഘര്‍ഷം ഉണ്ടാക്കുന്നു. ആ സംഘര്‍ഷത്തിന്റെ ഭാഗം പോലുമല്ലാതിരുന്ന വിദ്യാര്‍ഥിയെയാണ് കുത്തിക്കൊന്നത്. തമ്പാനൂര്‍ അരിസ്റ്റോ തോപ്പില്‍ ഡി47ല്‍ താമസിക്കുന്ന നെട്ടയം സ്വദേശി അലന്റെ നെഞ്ചിലാണ് കുത്തിയത്. 

സംഘര്‍ഷത്തിന്റെ പിന്നിലോട്ട് പോയാല്‍ പല നാളുകളിലും തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്, അതില്‍ പ്രശ്നപരിഹാരം നടക്കുന്നുണ്ട്. പലരും അതില്‍ ഇന്‍വോള്‍വ്ഡ് ആവുന്നുണ്ട്. തൈക്കാട് ശാസ്ത്രാ ക്ഷേത്രത്തിന് മുന്നിലും കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായി. അന്ന് കളിക്കാരില്‍ ഏറെയും ഉണ്ടായിരുന്നത് കുട്ടികളായിരുന്നു, 18 വയസ്സിന് താഴെയുള്ളവര്‍. വലിയ സംഘര്‍ഷം അന്ന് ഉണ്ടായി. കണ്‍ട്രോള്‍ വിട്ട ആക്രമണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോള്‍ അവിടെയുള്ള കുട്ടികള്‍ പ്രദേശത്തുള്ള മുതിര്‍ന്നവരുടെ സഹായവും തേടി. ഈ സഹായം തേടിയവരില്‍ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്ളവരുമുണ്ട്. 

ENGLISH SUMMARY:

Thiruvananthapuram murder: A student was tragically stabbed to death following a clash related to a football tournament dispute in Thaikkad. The incident has shocked the local community and investigations are underway to determine the full circumstances.