monalisa-lover

കുംഭമേളയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ മോണാലിസ പൊലീസ് സഹായം തേടി തിരുവനന്തപുരത്ത്. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്നാണ് മോണാലിസയുടെ പരാതി. തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് അഭയം തേടിയത്. വീട്ടുകാര്‍ പ്രണയം എതിര്‍ത്തതോടെയാണ് കാമുകനോടൊപ്പം മോണാലിസ ഭോസ്‌ലെ കേരളത്തിലെത്തിയത്. മധ്യപ്രദേശ് സ്വദേശി ഫർമാനുമായാണ് പ്രണയം.

Untitled design - 1

പ്രയാഗ്‌രാജിലെ കുംഭമേളയില്‍ രുദ്രാക്ഷ മാലകള്‍ വിറ്റിരുന്ന മോണാലിസയുടെ വീഡിയോ വൈറലായതോടെയാണ് ലോകശ്രദ്ധ നേടിയത്. പ്രശസ്തി കാരണം മാലകള്‍ ഒന്നും വിറ്റുപോകാതെയും മോണാലിസയെക്കാണാന്‍ ആളുകളുടെ ബഹളവുമായപ്പോള്‍ പിതാവ് അവളെ വീട്ടിലേയ്ക്ക് പറഞ്ഞുവിടുകയും ചെയ്തിരുന്നു.

monalisa-clt

പിന്നാലെ സിനിമാ അവസരങ്ങളും മോണാലിസയെ തേടിയെത്തി. ‘ദ ഡയറി ഓഫ് മണിപ്പൂര്‍' എന്നതാണ് മോണാലിസ അഭിനയിക്കുന്ന ആദ്യ സിനിമ. നടന്‍ രാജ്കുമാര്‍ റാവുവിന്റെ സഹോദരന്‍ അമിത് റാവു നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് സനോജ് മിശ്രയാണ്. സിനിമ ഷൂട്ടിംഗിനായി മോണാലിസയും കുടുംബവും തിരുവനന്തപുരത്താണ് ഉള്ളത്.

ENGLISH SUMMARY:

Monaliisa, who went viral on social media during the Kumbh Mela, has sought police assistance in Thiruvananthapuram. Her complaint is to be rescued from her father, and she has sought refuge at the Thampanoor Police Station.