ലക്ഷംവീട് ഉന്നതിയിലുണ്ടായ മണ്ണിടിച്ചിലിന്‍റെ നടുക്കത്തിലാണ് അടിമാലി. മണ്ണിടിച്ചില്‍ സൂചനയെ തുടര്‍ന്ന് പ്രദേശത്ത് നിന്ന് 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. രാത്രി പത്തുമണിയോടെ സര്‍ട്ടിഫിക്കറ്റുകളെടുക്കാന്‍ വന്നപ്പോഴാണ് ബിജുവും ഭാര്യ സന്ധ്യയും അപകടത്തില്‍പ്പെട്ടത്. ബിജുവും സന്ധ്യയും മണ്ണിടിച്ചില്‍പ്പെട്ടെന്ന് വിവരം ലഭിച്ചതും നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ സന്ധ്യയെ പുറത്തെടുക്കാന്‍ കഴിഞ്ഞു. ബിജുവാകട്ടെ കോണ്‍ക്രീറ്റ്പാളിക്കടിയില്‍ കുടുങ്ങി. ഭിത്തിയും തകര്‍ന്നുവീണു. ഏഴുമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബിജുവിനെ പുറത്തെടുക്കാനായത്. അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. മണ്ണിടിച്ചിലിന് കാരണമെന്ത്?