TOPICS COVERED

കണ്ണൂര്‍ നടുവില്‍ സ്വദേശിയായ പ്രജുലിന്‍റെ മരണത്തില്‍ ചുരുളഴിഞ്ഞു.. പ്രജുലിന്‍റേത് മുങ്ങി മരണമല്ല, സുഹൃത്തുക്കള്‍ കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഉറ്റ സുഹൃത്തുക്കളായ മിഥിലാജിനെയും ഷാക്കിറിനെയും കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രജുലിനെ സുഹൃത്തുക്കള്‍ കുളത്തിലേക്ക് തള്ളിയിട്ടാണ് കൊലപ്പെടുത്തിയത്.കഴിഞ്ഞ സെപ്തംബര്‍ 25നായിരുന്നു മുപ്പതുകാരനായ പ്രജുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുളത്തില്‍ മൃതദേഹം കണ്ടെത്തിയപ്പോള്‍ ആത്മഹത്യയെന്നായിരുന്നു പൊലീസും നാട്ടുകാരും കരുതിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മുങ്ങിമരണമെന്ന് വിധിയെഴുതി. അപ്പോഴും, നന്നായി നീന്താനറിയാവുന്ന പ്രജുല്‍ എങ്ങനെ മുങ്ങി മരിച്ചു എന്ന സംശയം ബാക്കിയായിരുന്നു. തുടര്‍ന്നാണ് പ്രജുലിന്‍റെ ഉറ്റ സുഹൃത്തുക്കളായ മിഥിലാജിലേക്കും ഷാക്കിറിലേക്കും അന്വേഷണമെത്തിയത്

ENGLISH SUMMARY:

Prajul's death, initially ruled as drowning, has been revealed as a murder. Police arrested his friends, Mithilaj and Shakir, for pushing him into a pond following a dispute.