കരൂരിലെ ആള്‍ക്കൂട്ട ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വിലാപം തമിഴകത്തിന്റെ ഉള്ളുപൊള്ളിക്കുകയാണ്. പോസ്റ്റമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കിയ മൃതദേഹങ്ങള്‍ സംസ്കരിച്ചു. പ്രിയപ്പെട്ടവര്‍ക്ക് കണ്ണീരോടെ യാത്രപറയുകയാണ് നാട്. കരൂരിലെയും കുളിത്തലൈയിലെയും താന്തോണിമലയിലെയും ശ്മശാനങ്ങള്‍ നിലയ്ക്കാത്ത നിവലിളികളില്‍ മരവിച്ചു നിന്നു.