TAGS

തെന്നിന്ത്യൻ സൂപ്പർ താരവും ടിവികെ നേതാവുമായ വിജയ്‌ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി തമിഴ് സിനിമാ ലോകത്ത് ഒന്നാകെ വാര്‍ത്തയായിരുന്നു, തമിഴ് സിനിമയിലെ പ്രമുഖ നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നും താൻ എതിർത്തിട്ടും ബന്ധം തുടർന്നുകൊണ്ടുപോയെന്നും ആരോപിച്ചാണ് സംഗീത ചെങ്കൽപേട്ട് കുടുംബകോടതിയിൽ വിവാഹമോചന ഹർജി നൽകിയത്.

വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ നിന്നും വിജയ്‌യെ മകൻ ജെയ്‌സൺ സഞ്ജയ് അൺഫോളോ ചെയ്തിരുന്നു. ഇപ്പോഴിതാ ജെയ്‌സൺ തന്റെ പേരിൽ വി എന്ന ഇനീഷ്യൽ ഒഴിവാക്കാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് തമിഴകത്ത് നിന്നും പുറത്തുവരുന്നത്. ഇതുവരെ ജെയ്‌സൺ സഞ്ജയ് വി എന്നുപയോഗിച്ചിരുന്ന വിജയ്‌യുടെ മകൻ ഇനി മുതൽ അമ്മയുടെ പേരിന്റെ ആദ്യാക്ഷരവുമായ എസ് ആയിരിക്കും ഉപയോഗിക്കുക . പേരുമാറ്റത്തിലൂടെ കൃത്യമായും അമ്മയ്‌ക്കൊപ്പമാണ് താനെന്ന നിലപാടാണ് മകൻ സ്വീകരിച്ചിരിക്കുന്നത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

അതേസമയം സിഗ്മ എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോൾ ജെയ്‌സൺ സഞ്ജയ്.  വിവാഹമോചന ഹർജിക്ക് പിന്നാലെ തൃഷയുടെ കൂടെ ഒരു പൊതുചടങ്ങിൽ വിജയ് എത്തിയത് വലിയ ചർച്ചയായിരുന്നു. ഇതുവരെ രഹസ്യമാക്കിവച്ചത് ഹർജിക്ക് ശേഷം പരസ്യമാക്കിയത് തന്നെ വിജയ്‌യുടെ ഇക്കാര്യത്തിലെ നിലപാടാണെന്നാണ് വിമർശകർ ഉന്നയിക്കുന്നത്. 

ENGLISH SUMMARY:

According to multiple reports, Jason Sanjay now refers to himself as Jason Sanjay S, with the "S" believed to represent his mother's name, Sangeetha. In Tamil Nadu, it is common for children to use their father's name as an initial.Jason Sanjay recently made his directorial debut with the short film Sigma, which received praise for its creative storytelling and technical execution. Reports suggest he may continue using the "S" initial in the credits of his upcoming projects