TAGS

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അടുത്ത ബന്ധുവിന്‍റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് തമിഴ്​നാട് മുഖ്യമന്ത്രി വിജയും നടി തൃഷയും. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അടുത്ത ബന്ധുവും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ വൈ.എസ്.അനില്‍ റെഡ്ഡിയുടെ മകളുടെ വിവാഹ സല്‍ക്കാരത്തിലാണ് വിജയ്​യും തൃഷയും ഒന്നിച്ചെത്തിയത്.

ചെന്നൈയിലെ ദി ലീല പാലസ് ഹോട്ടലിൽ വെച്ചായിരുന്നു വിവാഹ സൽക്കാരം നടന്നത്. വിജയ്‌ക്കും തൃഷയ്ക്കുമൊപ്പം വിജയിന്റെ അമ്മ ശോഭ ചന്ദ്രശേഖറും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. വധൂവരന്മാർക്കൊപ്പം ഇവർ വേദിയിൽ നിൽക്കുന്ന ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിജയ് ഒരു ബ്ലാക്ക് കോട്ടും തൃഷ പിങ്ക് നിറത്തിലുള്ള സാരിയുമാണ് ധരിച്ചിരുന്നത്.

ബിആർഎസ് നേതാവ് കെ.ടി. രാമറാവു, വ്യവസായി ഗൗതം അദാനി തുടങ്ങിയ വൻ രാഷ്ട്രീയ-വ്യവസായ പ്രമുഖരും ഈ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

ENGLISH SUMMARY:

Tamil Nadu Chief Minister and actor Vijay attended a high-profile wedding reception in Chennai alongside actress Trisha. The event was held at The Leela Palace for the daughter of YSR Congress leader Y.S. Anil Reddy, a close relative of former Andhra Pradesh Chief Minister Jagan Mohan Reddy. Vijay was also accompanied by his mother, Shoba Chandrasekhar, as they posed together on stage to congratulate the newlyweds. Images and videos of the trio—with Vijay in a black suit and Trisha in a pink saree—have quickly gone viral across social media platforms.