യൂണിയൻ തിരഞ്ഞെടുപ്പിനിടെ യുദ്ധക്കളമായി കണ്ണൂർ സർവകലാശാല ക്യാംപസ്. തിരഞ്ഞെടുപ്പിനിടെ പലതവണ എസ്.എഫ്.ഐ, എം.എസ്.എസ്, കെ.എസ്.യു പ്രവര്‍ത്തര്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയും ലാത്തി വീശിയും സംഘര്‍ഷം തണുപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല. തെരുവുയുദ്ധമെന്ന കണക്ക് ഒരാള്‍ക്കൂട്ടമാകെ ചേരിതിരിഞ്ഞ് മര്‍ദിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു കണ്ണൂരില്‍ കണ്ടത്. കയ്യാങ്കളി, അടിപിടിയാകുന്നതും, പിന്നാലെ കല്ലേറും, എന്തിന് ഹെല്‍മെറ്റു പൂച്ചട്ടിയും പോലും പരസ്പരം എറിഞ്ഞ് ഇരുകൂട്ടരും ആക്രമണം അഴിച്ചുവിട്ടി. എന്തിനായിരുന്നു കണ്ണൂരിലെ യുദ്ധസമാന സംഘര്‍ഷം, എന്തായിരുന്നു ഇരുകൂട്ടരേയും പ്രകോപിപ്പിച്ചത്?

കഴിഞ്ഞ 25 വര്‍ഷമായി എസ്.എഫ്.ഐ ഭരിക്കുന്ന കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍. എസ്.എഫ്.ഐയ്ക്ക് വ്യക്തമായ മേല്‍ക്കൈയുള്ള തിരഞ്ഞെടുപ്പാണ് കണ്ണൂരില്‍ നടക്കാനിരുന്നത്. എതിര്‍വശത്ത് എം.എസ്.എഫ്–കെ.എസ്.യു സഖ്യത്തിന്റെ യു.ഡി.എസ്.എഫ്... കാസര്‍കോടും വയനാടും മാത്രമാണ് യു.ഡി.എസ്.എഫിന് റെപ്രസെന്റേറ്റീവ് സീറ്റ് കിട്ടാന്‍ സാധ്യതയുള്ളത്. അവിടെയും വയനാട്ടിലെ സീറ്റ് നറുക്കെടുപ്പിലൂടെ തീരുമാനിക്കാവുന്ന സാഹചര്യം. ഇതിനിടെയാണ് കാസര്‍കോട് നിന്നുള്ള യു.ഡി.എസ്.എഫിന്റെ യൂണിവേഴ്സിറ്റ് യൂണിയന്‍ കൗണ്‍സിലര്‍ സഫുവാനെ എസ്.എഫ്.ഐ തട്ടിക്കൊണ്ടുപോയെന്ന ആരോപണം ഉയരുന്നത്.

ENGLISH SUMMARY:

Union elections at Kannur University spiraled into chaos as violent clashes broke out between student wings — SFI, MSS, and KSU. The campus resembled a battlefield, with groups hurling stones, helmets, and even using street-fight tactics. Despite police intervention and lathi charges, order could not be restored. What triggered this war-like situation? And why does Kannur continue to remain a flashpoint in Kerala’s student political landscape?