യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ കണ്ണൂര്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം. ബാലറ്റ് പേപ്പര്‍ എസ്എഫ്ഐ സ്ഥാനാര്‍ഥി തട്ടിപ്പറിച്ചെന്നാരോപണം. പൊലീസും എസ്.എഫ്.ഐ പ്രവര്‍ത്തരും ഏറ്റുമുട്ടി. സ്ഥാനാര്‍ഥിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ ടൗണ്‍ എസ്.ഐ പ്രകോപനമുണ്ടാക്കുന്നെന്ന് എസ്എഫ്ഐ ആരോപിച്ചു. ബാലറ്റ് തട്ടിപ്പറിച്ചില്ലെന്നും പൊലീസ് എംഎസ്എഫിനെ സഹായിക്കുന്നെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് ആരോപിച്ചു. പൊലീസിനെതിരെ പരാതി നല്‍കുമെന്നും സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ പൊലീസ് പിടിച്ചുവച്ച സ്ഥാനാര്‍ഥിയെ എസ്എഫ്ഐക്കാര്‍ മോചിപ്പിച്ചു. സ്ഥാനാര്‍ഥി അധിശ പറഞ്ഞത് എസ്എഫ്ഐക്കാരിയല്ലെന്നാണ്. അധിശയെ പൊലീസ് പിടികൂടിയത് ബാലറ്റ് തട്ടിപ്പറിച്ചെന്ന പേരിലാണ്.