ക്യാംപസുകള്‍ ഓണമാകാന്‍ കാത്തിരുന്ന പോലുണ്ട്. ചുമ്മാതങ്ങ് പൊളിച്ചടുക്കാലോ..എന്തായാലും നാടന്‍പാട്ടും തിരുവാതിരകളിയുമൊക്കെ ഔട്ട് ഡേറ്റഡ് ആണ്. ജെന്‍സീക്ക് താല്‍പ്പര്യം മൊത്തിലൊരു പൊളി വൈബാണ്.
വൈബിന് പിന്നാലെ പോയപ്പോ, ആഘോഷത്തിന്റെ കളറങ്ങ് കൂടിപ്പോയോ എന്ന് ചെറിയൊരു സംശയമുണ്ട്. മാനുഷരെല്ലാരുമൊന്നുപോലെ എന്നാണല്ലോ മാവേലി നാടിന്റെ സങ്കല്‍പ്പം. പക്ഷേ ദേ ഇന്നിപ്പോ മലപ്പുറത്ത് നിലമ്പൂരില്‍ കോളജുകളിലെ ഓണാഘോഷത്തിന് ഇറക്കിയ ആഢംബര വാഹനങ്ങള്‍ കൂട്ടത്തോടെ പിടികൂടി. നമ്പര്‍പ്ലേറ്റിന് പകരം ‘അലിയാര്‍ ഗ്യാങ്’ എന്നെഴുതിയാണത്രേ വാഹനങ്ങളിറക്കിയത്. എന്താല്ലേ..ഇനി മലപ്പുറത്ത് തന്നെ വേറൊരു കോളജില്‍ മാവേലി ഹെലികോപ്റ്ററില്‍ പറന്നിറങ്ങുകയായിരുന്നു. പാതാളത്തില്‍ നിന്നല്ലേ മാവേലി വരുന്നത് എന്നൊക്കെ പരമ്പരാഗതമായി സംശയിക്കുന്നവരെ ജെന്‍സീക്ക് വലിയ താല്‍പ്പര്യമില്ല. അപ്പോ നമ്മളീ ആഘോഷത്തിന് അതിരുവേണ്ടേ എന്നൊക്കെ ചോദിച്ചാല്‍ യൂത്ത് പിണങ്ങുമോ എന്നറിയില്ല
അപ്പോ യൂത്തിനും, അവരുടെ ഭാഷയില്‍ പഴയ വസന്തങ്ങള്‍ക്കുമൊക്കെ വിളിക്കാം. രസമായിട്ട് സംസാരിക്കാം വരൂ പറയൂ.... ഓണത്തിന്‍റെ വൈബ് എവിടെ വരെ പോകാം.