ആകാശത്തെ അൽഭുത കാഴ്ചകൾ കുട്ടികൾക്ക് നേരിൽ കാണാൻ സ്കൂളിൽ ആരംഭിക്കുന്ന രാജ്യത്തെ ആദ്യത്തെ വാനനിരീക്ഷണ കേന്ദ്രം മലപ്പുറം താനൂരിൽ ആരംഭിച്ചു. താനൂർ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലാണ് 2.6 കോടി രൂപ ചിലവഴിച്ച് വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും നിർമിച്ചത്. മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

ആകാശ ദൃശ്യ വിസ്മയങ്ങൾക്കൊപ്പം 20 കിലോമീറ്റർ പരിധി  വരെയുള്ള കടലിലെ കാഴ്ചകൾ കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്. പലവിധത്തിലുള്ള ടെലസ്കോപ്പുകളിലും ബൈനോക്കുലറുകളിലുമുള്ള കാഴ്ചകൾ മന്ത്രി വി. അബ്ദുറഹിമാൻ ആസ്വദിച്ചാണ് തുടക്കം കുറിച്ചത്. 6 മീറ്റർ വ്യാസമുള്ള ഡോമോട് കൂടിയ വാനനിരീക്ഷണ കേന്ദ്രം ഇന്ത്യയിൽ തന്നെ ഏറ്റവും വലുതാണ്. ഭൗമശാസ്ത്രത്തെ അടുത്തറിയാനും കൂടുതൽ അടുത്തറിയാനും ആഗ്രഹിക്കുന്നവർക്ക് ഇനി താനൂരിലേക്ക് വന്നാൽ മതി.

ബെംഗളൂരു വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയവും കോഴിക്കോട് പ്ലാനറ്റോറിയം സംയുക്തമായാണ് വാന നിരീക്ഷണ കേന്ദ്രം നിർമിച്ചത്. ആകാശദൃശ്യങ്ങൾ കാണാൻ ഇനി ആരും ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടതില്ല. നേരെ വണ്ടിയിൽ കയറി താനൂരിലേക്ക് വരൂ.

ENGLISH SUMMARY:

The first astronomy observatory in the country for children to witness celestial wonders has been established at Tanur, Malappuram. This observatory, built at a cost of 2.6 crore rupees, also features a planetarium and offers views of the sea up to 20 kilometers, making it a unique educational and recreational facility.