ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് യുവതികളെ വശത്താക്കും, പിന്നാലെ രഹസ്യസന്ദര്‍ശനം, ലോഡ്ജിലെത്തിച്ച് ഉള്ള സ്വര്‍ണമെല്ലാം കൈക്കലാക്കും, ഇതാണ് ‘കിനാവിന്റെ രാജകുമാരന്റെ’ പ്രധാന പരിപാടി. കോഴിക്കോട് വളയം സ്വദേശിയായ യുവതിയാണ് രാജകുമാരന്റെ പൊള്ളത്തരം തിരിച്ചറിഞ്ഞ് പൊലീസില്‍ പരാതിപ്പെട്ടത്. യുവതിയുടെ പരാതിയില്‍ മലപ്പുറം കോട്ടക്കല്‍ സ്വദേശി മുഹമ്മജ് ജസീലിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു.

ഈ യുവതിയെ മുഹമ്മദ് ജസീല്‍ പല സ്ഥലങ്ങളിലെത്തിച്ച് 12 പവനാണ് തട്ടിയെടുത്തത്. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ് ഈ യുവതിയേയും ജസീല്‍ പരിചയപ്പെട്ടത്. ഇയാള്‍ക്കെതിരെ ഈ യുവതി നല്‍കിയ ബലാത്സംഗക്കേസും നിലവിലുണ്ട്. പാലക്കാട് ജില്ലയില്‍ മോഷണക്കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. 

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെടുന്ന സ്ത്രീകളോട് സൗഹൃദം സ്ഥാപിച്ച് സ്വര്‍ണം തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി. പല സ്ത്രീകളേയും സമാനമായ രീതിയില്‍ കബളിപ്പിച്ച് സ്വര്‍ണം തട്ടിയിട്ടുണ്ടെന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. കിനാവിന്‍റെ രാജകുമാരന്‍ എന്നാണ് ഇയാളുടെ ഇന്‍സ്റ്റഗ്രാമിലെ പേര്. 

Instagram Romance Scam Leads to Gold Theft Arrest in Kerala:

Online dating fraud involving gold theft has been exposed in Kerala. A man, known as the 'Prince of Dreams' on Instagram, was arrested for defrauding women through romantic encounters and stealing their gold.