നിലമ്പൂരില്‍ സാധാരണജനങ്ങളെ ബാധിക്കുന്ന വന്യജീവി ആക്രമണങ്ങളാണ് പ്രധാനവിഷയമെന്ന് പറഞ്ഞ് പ്രചാരണം തുടങ്ങിയ മുന്നണികളെല്ലാം അതെല്ലാം മറന്ന മട്ടാണ്. നാളെ ഒറ്റദിവസം കൂടിയാണ് വോട്ടര്‍മാരുടെ മനസില്‍ കയറിക്കൂടാന്‍ സ്ഥാനാര്‍ഥികള്‍ക്കുള്ളത്. ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പ്രഖ്യാപിച്ച സിപിഎമ്മിനോട് ഒന്‍പത് വര്‍ഷത്തെ ഭരണനേട്ടം നിലമ്പൂരുകാരോട് പറയാനാണ് കോണ്‍ഗ്രസിന്റെ വെല്ലുവിളി. മണ്ഡലത്തില്‍ റോഡ് ഷോയുമായി നിലയുറപ്പിക്കുന്ന അന്‍വറും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് മുന്നണികള്‍ക്ക്. ക്ഷേമപെന്ഷന് വിതരണം പ്രഖ്യാപിച്ചതും ആയുധമാക്കുന്നുണ്ട് പ്രതിപക്ഷം. കലാശക്കൊട്ടിന് മണിക്കൂറുകള്‍ മാത്രം. നിലമ്പൂരിന്റെ മനസ് ആര്‍ക്കൊപ്പമാണ്? നിലമ്പൂര്‍ കവല എടക്കരിയില്...