റാപ്പർ വേടന്‍റെ കൊച്ചി കണിയാമ്പുഴയിലെ ഫ്ളാറ്റില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഹിൽപാലസ് പൊലീസ് നടത്തിയ പരിശോധനയില്‍ ആറര ഗ്രാം കഞ്ചാവ് കണ്ടെത്തി. വേടനും മ്യൂസിക് ബാന്‍ഡിലെ എട്ട് അംഗങ്ങളും അറസ്റ്റിലായി. ലഹരി ഉപയോഗിച്ചിരുന്നതായി വേടന്‍ സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന റോളിങ് പേപ്പറും കണ്ടെടുത്തു. വീട്ടിലുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു ഷോയ്ക്ക് പരിശീലനം നടത്താനാണ് ഇവർ ഇവിടെ ഒത്തുചേർന്നതെന്ന് ഹിൽപാലസ് സി.ഐ അറിയിച്ചു.