റാപ്പര്‍ വേടന്‍ ആശുപത്രിയില്‍. വൈറല‍്‍ പനിയെത്തുടര്‍ന്ന് വേടനെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് വേടന്‍.
ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് നവംബര്‍ 28 ന് ഖത്തറിലെ ദോഹയില്‍ നടക്കേണ്ടിയിരുന്ന വേടന്‍റെ ഷോ ഡിസംബര്‍ 12ലേക്ക് മാറ്റിവെച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് വേടന്‍റെ ടീം ഇക്കാര്യം അറിയിച്ചത്.
ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇവന്‍റ് മാറ്റിവെച്ചത്.അസുഖവിവരം പങ്കുവെച്ച പോസ്റ്റിന് താഴെ വേടന്‍ വേഗം സുഖപ്പെടട്ടെയെന്ന് ആശംസിച്ച് നിരവധിപ്പേര്‍ രംഗത്തെത്തുന്നുണ്ട്.