കത്തിയെരിഞ്ഞത് കുറേ സ്വപ്നങ്ങള്‍ കൂടിയാണ്. ഉറപ്പുള്ള സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം, കാക്കിയിട്ട് നാടിന് കാവലാളാകണം എന്ന സ്വപ്നം. കുടുംബത്തിന് താങ്ങായി വീടിന് അഭിമാനമായി മാറാന്‍ കണ്ട കിനാവുകളാണ് ഈ കത്തിത്തീരുന്നത്. വനിതാ പൊലീസേ എന്ന വിളി കേള്‍ക്കാനായി കൊതിച്ചിരുന്ന ഇവര്‍ മടങ്ങുകയാണ്. കാക്കിയല്ല, കണ്ണീരാണ് ഇവര്‍ക്ക് കിട്ടിയത്. 

ഇത് തോറ്റ് പോയ ഒരു സമര കഥയാണ്. വനിതാ സിവില്‍ പൊലീസ് ഓഫീസേഴ്സ് റാങ്ക് ഹോല്‍ഡേഴ്സിന്‍റെ പ്രതിഷേധം അവസാനിച്ചു. 18 നാള്‍ നീണ്ട സമരം ഫലം കണ്ടില്ല. വിവിധ രൂപങ്ങളില്‍ ഈ പെണ്‍ കുട്ടികള്‍ അവരുടെ ആവശ്യം പറഞ്ഞു. സര്‍ക്കാര്‍ ഇതൊന്നും കേട്ടില്ല... ഒടുവില്‍ അവര്‍ പരാജയപ്പെട്ട് മടങ്ങുകയാണ്.  

വനിതാ സിപിഒ ഉദ്യോഗാർഥികളുടെ സമരം പരാജയപ്പെട്ടത് ഇങ്ങനെ ​| CPO Rank List:

Women CPO rank list strike