നാട്ടുകാര്‍ ചോദിക്കുന്നു: ഇത് കാടോ നാടോ? ഒരിക്കലും പരിഹാരമില്ലേ..?

വയനാട് മലപ്പുറം അതിർത്തിയായ പരപ്പൻപാറ കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോളനിയിലെ താമസക്കാരിയായ മിനിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരുക്കേറ്റ മിനിയുടെ ഭർത്താവ് സുരേഷിനെ പ്രാഥമിക ചികിൽസയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കാട്ടാന ഭീതി ഒഴിയാതെ ഇടുക്കിയുടെ മലയോര മേഖല. ചിന്നക്കനാൽ സിങ്ക്കണ്ടത്ത് കാട്ടാന പള്ളിയുടെ സംരക്ഷണ വേലി തകർത്തു. മേഖലയിൽ വനംവകുപ്പ് സംഘമെത്തിയില്ലെന്ന് നാട്ടുകാർ. ദേവികുളം ഫാക്ടറി ഡിവിഷനിൽ കാട്ടാന പടയപ്പ കൃഷി നശിപ്പിച്ചു. RRT സംഘം പടയപ്പയെ നിരീക്ഷിച്ചു വരികയാണ്.

Wild animal attack special programme