ഭീതിയോടെ ജീവിതം; വേണ്ടത് വാഗ്ദാനമല്ല

കൊടിതോരണങ്ങളും ഫ്ലക്സുകളും നിറഞ്ഞുതുടങ്ങിയിരിക്കുന്നു നാടെമ്പാടും. ജനാധിപത്യത്തിന്‍റെ ഉല്‍സവത്തിന് ഇനി ഒരുമാസം തികച്ചില്ല. ഡല്‍ഹിയിലേക്കുള്ള ടിക്കറ്റിനായി രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രതീക്ഷയോടെ മല്‍സരരംഗത്തുണ്ട്. കനത്ത ചൂടിലും അവര്‍ ജനങ്ങളെ തേടിയെത്തുന്നു. എല്ലാവര്‍ക്കും പറയാനുള്ളത്, ഫോര്‍ ദി പീപ്പിള്‍, ജനങ്ങള്‍ക്കുവേണ്ടി. വാഗ്ദാനങ്ങളുടെ പൊതി തുറക്കുന്നതിനുമുന്‍പ് കാണേണ്ട ചില കാഴ്ചകളുണ്ട്, കണ്ണ് തുറന്നുതന്നെ. വിഡിയോ കാണാം.

ഏത് നിമിഷവും ആക്രമണമുണ്ടായേക്കാം. വന്യജീവികള്‍ എല്ലാം തീര്‍ത്തേക്കാം. ഇടുക്കിയിലും വയനാട്ടിലും തൃശൂരിലും കണ്ണൂരിലും എല്ലായിടത്തും അവസ്ഥ ഇതുതന്നെ. മിണ്ടാതെ എത്തുന്നവര്‍ ഉയര്‍ത്തുന്ന ഭീതിയിലേക്കാണ് നേതാക്കള്‍ വോട്ടുചോദിച്ചെത്തുന്നത്. വോട്ടുതരാം പക്ഷേ എന്തിന് എന്ന ചോദ്യം അവരുടെ നെഞ്ചില്‍ വിങ്ങുന്നുണ്ട്. ഉത്തരമുണ്ടോ?