കോണ്‍ഗ്രസ് നേതൃത്വം എവിടെ? സംഘടന ശക്തമാക്കാന്‍ ഇനി സമയം ഉണ്ടോ?

ലോക്സഭാ തിരഞ്ഞെടുപ്പിെന നേരിടാന്‍ അങ്കത്തിനൊരുങ്ങി നില്‍ക്കുമ്പോള്‍ സ്വന്തം പാളയത്തിലുള്ളവരെ എതിര്‍പക്ഷത്ത് കാണേണ്ട സ്ഥിതിയാണ് കോണ്‍ഗ്രസിന്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ പോയി. മധ്യപ്രദേശില്‍ ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥ് നില്‍ക്കണോ പോണോ എന്ന് സംശയത്തിലാണ്.  സീറ്റുമോഹത്തില്‍ മറുകണ്ടം ചാടാന്‍ റെ‍ഡിയായിരിക്കുന്ന നേതാക്കളെയും കൊണ്ട് എങ്ങനെ ഒരു തിരഞ്ഞെടുപ്പിനെ നേരിടും കോണ്‍ഗ്രസ്? സിംഗിളുകളെടുത്ത് പോലും ഇന്നിങ്സ് മാന്യമായ സ്കോറില്‍ എത്തിക്കേണ്ട ഒരു തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത് എന്ന തോന്നല്‍ കോണ്‍ഗ്രസിന് ഇനിയും വന്നിട്ടില്ലേ? പോകുന്നവരെ പിടിച്ചുനിര്‍ത്താന്‍ പറ്റുന്ന ഒന്നുമില്ലേ കോണ്‍ഗ്രസില്‍? കോണ്‍ഗ്രസ് നേതൃത്വം എവിടെയാണ്? സംഘടനാപരമായ ആത്മപരിശോധനയ്ക്കും തിരുത്തലിനും ഇനിയെവിടെ സമയം?. ഇനിയും ആരൊക്കെ കൈവിടും?  

Talking point on congress leaders left party