തോരാതെ ദുരിതപ്പെയ്ത്ത്; പ്രളയപ്പേടിയിൽ ജനം; വീണ്ടും ജാഗ്രത

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ കഴിഞ്ഞ അഞ്ചു ദിവസം അഞ്ച് മരണങ്ങളുണ്ടായി. 12 വീടുകള്‍ പൂര്‍ണമായും 229 എണ്ണം ഭാഗികമായും തകര്‍ന്നു.  വരുന്ന രണ്ടു ദിവസം കൂടി കേരളത്തില്‍ വ്യാപകമായി മഴകിട്ടും. എല്ലാ ജില്ലകളിലും അതീവ ജാഗ്രതപാലിക്കാന്‍ കാലാവസ്ഥാവകുപ്പ് നിര്‍ദേശം നല്‍കി. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 14 വരെയുള്ള കാലയളവില്‍ സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ നൂറുശതമാനം അധികം മഴയാണ് കേരളത്തില്‍ പെയ്തത്. ദുരിതപെയ്ത്തിൽ വീണ്ടും ജാഗ്രത വേണ്ട സമയം. വിഡിയോ കാണാം..