പമ്പ, മാട്ടുപ്പെട്ടി ഡാമുകള്‍ തുറന്നു; മലമ്പുഴ ‍ഡാമിന്റെ 4 ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തി

പമ്പ, മാട്ടുപ്പെട്ടി ഡാമുകള്‍ തുറന്നു. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ മേഖലകളില്‍ ജാഗ്രതാനിര്‍ദേശം. മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. പാലക്കാട്ടെ കാഞ്ഞിരപ്പുഴ, ശിരുവാണി ഡാമുകളുടെ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തി. പാലക്കാട് ജില്ലയിലെ പ്രധാന നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. അതേസമയം ശബരിഗിരി പദ്ധതിയിലെ കക്കി ആനത്തോട് അണക്കെട്ട് തുറന്നു.

ആനത്തോട് റിസർവോയറിന്റെ നാല് ഷട്ടറുകൾ 30 സെന്റിമീറ്ററാണ് ഉയർത്തിയത്. 50 ക്യുമെക്സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. പമ്പയിൽ 15 സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. അണക്കെട്ടുകൾ തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് പമ്പയിൽ പള്ളിയോടങ്ങളും, വള്ളങ്ങളും, ബോട്ടുകളും വിലക്കി . പമ്പാ തീരത്തെ ജനങ്ങൾ ജാഗ്രതപാലിക്കാന്‍ നിര്‍ദേശമുണ്ട്.