തീരമേഖലയ്ക്ക് പദ്ധതി; സിനിമാ നാടക മേഖലകള്‍ക്ക് ആശ്വാസം: മന്ത്രി പറയുന്നു

വിഴിഞ്ഞം ബോട്ടപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് വിവിധ ഏജന്‍സികളുടെ ഏകോപനം കൂടുതല്‍ ഫലപ്രദമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ഏകോപനത്തിലെ പാളിച്ചകള്‍ രക്ഷാപ്രവര്‍ത്തനം വൈകിക്കുന്നുവെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. വിഴിഞ്ഞത്ത് വള്ളം മുങ്ങി കാണാതായ മല്‍സ്യത്തൊഴിലാളികളില്‍ ഒരാള്‍ മരിച്ചിരുന്നു.  വിഡിയോ കാണാം. 

ചെല്ലാനത്തെ മല്‍സ്യഗ്രാമമായി ഏറ്റെടുത്ത് സമഗ്രവികസനപദ്ധതി നടപ്പാക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. വീട്, റോഡ്, കുട്ടികളുടെ വിദ്യാഭ്യാസം, സാമ്പത്തികപുരോഗതി എന്നിവയെല്ലാം ഉറപ്പാക്കും. നാളെ ഫിഷറീസ്, ധന, ജലവിഭവമന്ത്രിമാര്‍ ചെല്ലാനം സന്ദര്‍ശിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. 

മല്‍സ്യസമ്പത്ത് വര്‍ധിപ്പിക്കാനുള്ള ശാസ്ത്രീയ നടപടികള്‍ മല്‍സ്യനയത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യാനുള്ള മാര്‍ഗങ്ങളാരായാന്‍ സിനിമാപ്രവര്‍ത്തകരുമായി ചര്‍ച്ച 28ന് ചര്‍ച്ചനെടത്തുമെന്നും സാംസ്കാരിക  മന്ത്രി കൂടിയായ സജി ചെറിയാന്‍ പ്രഖ്യാപിച്ചു. നാടക, പാരമ്പര്യ, ക്ഷേത്രകലാകാരന്മാര്‍ക്ക് ആശ്വാസമേകാന്‍ കലാപ്രദര്‍ശനപരിപാടി. കെ.ജയകുമാറിന്റെ നേതൃത്വത്തില്‍ തയാറാക്കിയ നിര്‍ദേശത്തിന്മേല്‍ 28ന് ചര്‍ച്ചടത്തുമെന്നും സജി ചെറിയാന്‍ പറഞ്ഞു.  ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കാം.  കലാരംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും.