സജി ചെറിയാന്റെ വിവാദ പ്രസംഗം; പൂർണരൂപം പുറത്തുവിട്ട് ബിജെപി

ഭരണഘടനയെ അവഹേളിച്ചുകൊണ്ട് മുൻ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിന്റെ പൂർണ രൂപം പുറത്തുവിട്ട് ബിജെപി. സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പേജിലാണ് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള വിവാദ പ്രസംഗം പ്രത്യക്ഷപ്പെട്ടത്. പ്രസംഗം സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലായിരുന്നു ആദ്യം വന്നത്. എന്നാൽ സജി ചെറിയാൻ എം എൽ എ നടത്തിയ പ്രസ്താവന വിവാദമായതിനെത്തുടർന്ന് പ്രസംഗം ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തിരുന്നു. പ്രസംഗത്തിന്റെ പൂർണ രൂപം ലഭിക്കാത്തതിനാൽ അന്വേഷണം വഴിമുട്ടി നിൽക്കുകയാണ് എന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്.