സ്പുട്നിക് വാക്സീനെത്തി; വില 995 രൂപ

റഷ്യ വികസിപ്പിച്ച സ്പുട്നിക് വാക്സീന്‍ ഇന്ത്യയില്‍ ആദ്യഘത്തില്‍ വിതരണം ചെയ്യുന്നത് മുപ്പത്തഞ്ചിലധികം നഗരങ്ങളില്‍. വിതരണക്കാരായ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന്‍റെ ചീഫ് എക്സിക്യൂട്ട് ഓഫിസറാണ് ആദ്യകുത്തിവയ്പെടുത്തത്. ഓഗസ്റ്റിനും ഡിസംബറിനും ഇടയിലായി 15 കോടി  60ലക്ഷം ഡോസ് വാക്സീന്‍ ഇന്ത്യയില്‍ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ആദ്യ ബാച്ചില്‍ ഒന്നരലക്ഷം ഡോസും രണ്ടാം ബാച്ചില്‍ 60,000ഡോസും ഇന്ത്യയിലെത്തി.