കോവിഡ്: വൃക്കരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോവിഡ് രണ്ടാം തരംഗത്തില്‍ പതിന്മടങ്ങ് ശക്തിയിലാണ് വൈറസ് വ്യാപനം നടക്കുന്നത്. നേരത്തേ തന്നെ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് രോഗം പകര്‍ന്നുകിട്ടാനും അത് തീവ്രമാകാനുമുള്ള സാധ്യത ഏറെയാണന്ന് നമുക്കറിയാം. ഇക്കൂട്ടത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ട വിഭാഗമാണ് വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവര്‍. കാരണം വൃക്കരോഗമുള്ളവരില്‍ രോഗ പ്രതിരോധവ്യവസ്ഥയുടെ പ്രവര്‍ത്തനം താരതമ്യേന കുറഞ്ഞിരിക്കും. അതിനാല്‍ തന്നെ അവര്‍ക്ക് എളുപ്പത്തില്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. വൃക്കരോഗികള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? ഇതാണ് ഇന്നത്തെ ഹെല്‍പ്പ് ഡെസ്ക് ചര്‍ച്ച ചെയ്യുന്നത്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനെത്തിയിരിക്കുന്നത് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രി നെഫ്രോളജി വിഭാഗം മേധാവിയായ ഡോ.രാജേഷ് ജോസഫാണ്.