പന്നിയുടെ വൃക്ക മനുഷ്യരില്‍; പരീക്ഷിച്ച് ശാസ്ത്രജ്ഞർ; ഉറ്റുനോക്കി ലോകം

Representative Image

പന്നിയുടെ വൃക്ക മനുഷ‌്യരില്‍ പരീക്ഷിക്കാൻ ശാസ്ത്രജ്ഞര്‍. ന്യൂയോര്‍ക്കിലെ സര്‍ജിക്കല്‍ ടീമാണ് ഇത്തരമൊരു പരീക്ഷണത്തിനൊരുങ്ങുന്നത്. ജീന്‍ എഡിറ്റഡ് അനിമലിന്‍റെ വൃക്കയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. രോഗമുള്ള ഒരാളിൽ വൃക്ക പിടിപ്പിച്ച് രണ്ട് ദിവസം നിരീക്ഷിക്കാനാണ് ശാസ്ത്രജ്ഞരുടെ നീക്കം. ശ്രമകരമായ ദൗത്യത്തിനു വിദഗ്ധ സംഘം തന്നെ പിന്നിലുണ്ട്. 

മനുഷ്യ അവയവത്തിന്‍റെ ലഭ്യതക്കുറവു കാരണം ഒട്ടുമിക്ക ബയോടെക്ക് കമ്പനികളും പന്നിയില്‍ നിന്നെടുത്താണ് വൃക്കമാറ്റി വക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുഎസില്‍ മാത്രം 90,000 ആളുകളാണ് വൃക്കമാറ്റിവക്കല്‍ ശസ്ത്രക്രിയയുമായി വരുന്നത്. ഇതില്‍ അവയവ ദാനത്തിനായുളള പ്രായോഗിക തടസങ്ങൾ കാരണം മരണമടയുന്നത് നിരവധിപേരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്‍. ഈ സാഹചര്യത്തിലാണ് മനുഷ്യജീവന്‍ നിലനിര്‍ത്താന്‍ മൃഗങ്ങളെ ആശ്രയിക്കുന്ന രീതിയിലേക്ക് ശാസ്ത്രജ്ഞർ തിരിഞ്ഞത്.