മൂത്രക്കല്ലിന് പകരം വൃക്ക നീക്കം ചെയ്തു; രോഗി മരിച്ചു; 11 ലക്ഷം ആവശ്യപ്പെട്ട് കോടതി

മൂത്രാശയത്തിലെ കല്ല് നീക്കുന്നതിന് പകരം വൃക്ക എടുത്തുമാറ്റിയതോടെ രോഗി മരിച്ചതിൽ നടപടി. ഗുജറാത്തിലാണഅ സംഭവം. സംഭവത്തിൽ ആശുപത്രിയോട് 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആശുപത്രിയോട് ആവശ്യപ്പെട്ട് കോടതി. ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടേതാണ് ഉത്തരവ്. വൃക്ക നീക്കം ചെയ്ത് നാല് മാസത്തിന് ശേഷം രോഗി മരിക്കപകയായിരുന്നു.

ഗുജറാത്തിലെ മഹിസാഗർ ജില്ലയിലെ ആശുപത്രിയിൽ നിന്നാണ് ഗുരുതരമായ ചികിൽസാ പിഴവ് സംഭവിച്ചത്. 2011–ലാണ് ദേവേന്ദ്രബായ റാവൽ‌ എന്നയാൾ മരിച്ചത്. കടുത്ത പുറംവേദനയും മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ടുമായിട്ടാണ് കെ.എം.ജി ജനറൽ ഹോസ്പിറ്റലിൽ റാവൽ ചികിൽസ തേടിയത്. പരിശോധനയിൽ ഇടത് വൃക്കയിൽ 14 മില്ലീമീറ്റർ വലിപ്പമുള്ള കല്ലും കണ്ടെത്തി. ഇത് ശസ്ത്രക്രിയയിലൂടെ നീക്കാനും ഡോക്ടർമാർ നിര്‍ദേശിച്ചു. 

എന്നാൽ ശസ്ത്രക്രിയയിൽ പിഴവ് സംഭവിക്കുകയായിരുന്നു. കല്ലിന് പകരം വൃക്ക തന്നെ നീക്കം ചെയ്തു. ഇക്കാര്യം ഡോക്ടർമാർ തന്നെ ബന്ധുക്കളോട് പറയുകയും ചെയ്തു. രോഗിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ഇതെന്നായിരുന്നു ന്യയീകരണം. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞിട്ടും റാവലിന് മൂത്രം പോകാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇതോടെ മറ്റൊരു ആശുപത്രിയിൽ റാവലിനെ പ്രവേശിപ്പിച്ചു. 

ഡോക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ച മൂലമാണ് റാവലിന് മരണം സംഭവിച്ചതെന്ന നിഗമനത്തില്‍ വീട്ടുകാര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചു. ആശുപത്രിയും ഇന്‍ഷുറന്‍സ് കമ്പനിയും നഷ്ടപരിഹാരമായി 11.23 ലക്ഷം രൂപ റാവലിന്റെ ഭാര്യയ്ക്ക് നല്‍കണമെന്ന് കോടതി വിധിച്ചു.