കോവാക്സീന് പരീക്ഷണം തീരും മുൻപ് അനുമതി? വിമർശനങ്ങളിൽ കഴമ്പുണ്ടോ?

ഇന്ത്യയില്‍ രണ്ട് കോവിഡ് വാക്സീനുകള്‍ക്ക് അടിയന്തിര അനുമതി. സന്തോഷവും പ്രതീക്ഷയും ഒരുപോലെ നല്‍കുന്ന വാര്‍ത്ത. പരീക്ഷണം പൂര്‍ത്തിയാക്കിയ കോവീഷീല്‍ഡിനും പരീക്ഷണം അവസാനഘട്ടത്തിലെത്തിയ കോവാക്സീനുമാണ് അനുമതി നേടിയത്. പരീക്ഷണം പൂര്‍ത്തിയാകാത്ത വാക്സീന് അനുമതി നല്‍കിയതെന്തിന്? 

മൂന്നാംഘട്ട പരീക്ഷണം അവസാനലാപ്പിലെത്തിയെന്നത് ന്യായം മാത്രമോ? കോവാക്സീന്‍ ഉപയോഗിക്കാന്‍ സമ്മത പത്രം വേണമെന്ന് കേന്ദ്രം. വാക്സീന്‍ മൂലം വിപരീതഫലമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും നിര്‍ദേശം. അങ്ങനെയെങ്കില്‍ അടിയന്തിര അനുമതിയെന്തിന്? പരീക്ഷണം പൂര്‍ത്തിയാകും വരെ കാത്തിരിക്കാനാകാത്ത സാഹചര്യത്തിലാണോ രാജ്യം.