കടലോരത്ത് ജനിച്ചു; കഠിനജീവിതം; അതിജീവിച്ച് രാജ്യം ജയിച്ച സംരംഭകന്‍

ആലപ്പുഴയിലെ മാരാരിക്കുളത്ത് ജനിച്ചുവളര്‍ന്ന് കഠിനമായ ജീവിതസാഹചര്യങ്ങളെ അതിജീവിച്ച് മുന്നേറിയ വിജയഗാഥയാണ് ഐടി സംരംഭകന്‍ ജോയ് സെബാസ്റ്റ്യന്‍റേത്. വിഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ഇന്നവേഷന്‍ ചാലഞ്ചില്‍ ഒന്നാമതെത്തിയ ചേര്‍ത്തലയിലെ ടെക്ജെന്‍ഷ്യ കമ്പനിയുടെ സഹസ്ഥാപകനും സി.ഇ.യുമാണ് ജോയ് സെബാസ്റ്റ്യന്‍. ടെക്ജെന്‍ഷ്യ വികസിപ്പിച്ച വി കണ്‍സോള്‍ ആണ് കേന്ദ്രസര്‍ക്കാരിന്‍റെ ഔദ്യോഗിക വിഡിയോ കോണ്‍ഫറന്‍സിങ് ആപ്. മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2020 അന്തിമപട്ടികയില്‍ ഇടംപിടിച്ച ജോയ് സെബാസ്റ്റ്യന്‍ ജീവിതത്തെക്കുറിച്ചും സംരഭത്തെക്കുറിച്ചും പറയുന്നു. എ.എം.ആരിഫ് എം.പി, ഡി.ഐ.ജി. കെ.സേതുരാമന്‍, സാഹിത്യകാരന്‍ വി.ജെ.ജയിംസ്, ഡിജിറ്റല്‍ മീഡിയ സ്ട്രാറ്റജിസ്റ്റ് ഡെനിസ് അറയ്ക്കല്‍ എന്നിവരും സംവാദത്തില്‍ പങ്കെടുക്കുന്നു. വിഡിയോ കാണാം.