വാര്‍ത്താതാരമായി കെ.കെ.ശൈലജ; ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമെന്ന് മന്ത്രി

‘മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2020' പുരസ്കാരം ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക്. ലക്ഷക്കണക്കിന് മനോരമ ന്യൂസ് പ്രേക്ഷകര്‍ പങ്കെടുത്ത അഭിപ്രായവോട്ടെടുപ്പില്‍ കെ.കെ.ശൈലജ ഒന്നാമതെത്തി. വെല്ലുവിളി നിറഞ്ഞ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ ആരോഗ്യവകുപ്പിനെ നയിച്ചതിന് അംഗീകാരമായി പുരസ്കാരം. കോവിഡ് പ്രതിരോധത്തിനായി കഠിനാധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധി എന്നനിലയിലാണ് ന്യൂസ്മേക്കര്‍ പുരസ്കാരം സ്വീകരിക്കുന്നതെന്ന് കെ.കെ.ശൈലജ പ്രതികരിച്ചു. കോവിഡിനെതിരായ  പോരാട്ടം ജാഗ്രതയോടെ തുടരണം. അടുത്തിടെ വര്‍ധിച്ചുവരുന്ന പ്രതിദിനരോഗബാധ നിയന്ത്രിക്കേണ്ടതുണ്ട്. മരണനിരക്ക് കുറച്ചതിലടക്കം കേരളം സൃഷ്ടിച്ച മാതൃക മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്‍റെ ആരോഗ്യമന്ത്രിയെന്ന നിലയിൽ രാജ്യാന്തരതലത്തിൽ ലഭിച്ച അംഗീകാരങ്ങളെക്കുറിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നതിൽ വിഷമമുണ്ട്. ഒരു അവാർഡിനും  അപേക്ഷ നൽകിയിട്ടില്ല, നൽകുകയുമില്ല– കെ.കെ ശൈലജ പറഞ്ഞു. വിഡിയോ കാണാം.