ഇനിയും വ്യക്തത വരാത്ത ചോദ്യങ്ങൾ; അന്വേഷണത്തിൽ സംശയമോ?

സ്വര്‍ണക്കടത്തുകേസിലടക്കം എന്‍ഐഎ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം ബിജെപിയുടെ രാഷ്ട്രീയ നീക്കമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി. വിവാദത്തിന്റെ തുടക്കത്തില്‍ കാര്യമായൊന്നും പറയാതിരുന്ന കാനം രാജേന്ദ്രനാണ് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നത്. അദ്ദേഹം തുടര്‍ന്ന് പറയുന്നു. 

അന്വേഷണ ഏജന്‍സികളെ വച്ച് സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരമാക്കാനാണ് നീക്കം. ആറുമാസമായി അന്വേഷണത്തില്‍ പുരോഗതിയില്ല. സ്വര്‍ണം ആരയച്ചു എന്നതില്‍ തുമ്പില്ല. കോണ്‍സുലേറ്റിലേക്ക് വന്ന ബാഗേജാണ്. അവരെ ചോദ്യംചെയ്യുന്നില്ല. ഇതൊക്കെ കണ്ട് രാഷ്ട്രീയമില്ലെന്ന് പറയണമെങ്കില്‍ കണ്ണ് പൊട്ടിയിരിക്കണം. ഈ നീക്കം മെയ്മാസം വരെ പോകുമെന്നും കാനം രാജേന്ദ്രന്‍. അപ്പോള്‍ എപ്പോഴാണ് അന്വേഷണം സര്‍ക്കാരിനെ അസ്ഥിരമാക്കാനാണെന്ന ബോധ്യം എല്‍ഡിഎഫിനുണ്ടായത്?