ഊടുവഴികളിലൂടെ സ്വര്‍ണം ഒഴുകിയതിങ്ങനെ; 'വഴിവിട്ട സ്വര്‍ണം'

സ്വർണ്ണക്കടത്ത് മലയാളിക്ക് അത്ര അപരിചിതമേ അല്ല. വലിയൊരു ക്രൈം ആയിപ്പോലും കാണുന്നുണ്ടോ എന്നാണ് സംശയം. മലയാളിയെ സംബന്ധിച്ച് കുഞ്ഞിൻറെ നൂലുകെട്ട് ചടങ്ങ്തൊട്ട് പിറന്നാളും കല്യാണവുമൊക്കെ ആഘോഷിക്കാൻ സ്വർണമില്ലാതെ പറ്റില്ല അങ്ങനെ സ്വർണം ഒരു സാമൂഹികജീവിതത്തിൻറെയോ സറ്റാറ്റസിൻറെയോ ഒക്കെ ഭാഗമായി വരുമ്പോൾ സ്വർണ്ണക്കടത്ത് പലവിധരൂപങ്ങളിൽ നിരന്തരം സംഭവിച്ചുക്കൊണ്ടേ ഇരിക്കുന്നു.