കനത്ത ജാഗ്രത; കരുതലോടെ തലസ്ഥാനം

കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസികളെ തിരിച്ചുകൊണ്ടുവരുമെന്ന നിലപാടില്‍ ഒരുമാറ്റവുമില്ലെന്ന് മുഖ്യമന്ത്രി. പ്രവാസികള്‍ക്കുള്ള യാത്രാ നിബന്ധനകള്‍ സമ്പര്‍ക്കരോഗബാധയും മരണവും തടയാനാണ്. അതിതീവ്രരോഗവ്യാപനമായ സൂപ്പര്‍സ്പ്രെഡിന് വിമാനയാത്രകള്‍ കാരണമായേക്കാം.  പ്രവാസികളുടെ തിരിച്ചുവരവിന് സംസ്ഥാനസര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. സൗദിയിലും കുവൈത്തിലുംനിന്നുള്ള യാത്രക്കാര്‍ പിപിഇ കിറ്റ് ധരിക്കണം. യുഎഇയില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.  തിരിച്ചെത്തുന്ന എല്ലാവര്‍ക്കും 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. അതേസമയം 

പ്രവാസികളെ പ്രകോപിപ്പിക്കാനും സര്‍ക്കാരിനെതിരെ തിരിക്കാനും ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.  സങ്കുചിതലക്ഷ്യത്തോടെ മുതലെടുപ്പ് നടത്തുന്നത് കോവിഡിനേക്കാള്‍ അപകടകരമെന്നും മുഖ്യമന്ത്രി.