138 പേര്‍ക്കുകൂടി കോവിഡ്; കനത്ത ജാഗ്രത

സംസ്ഥാനത്ത് 138പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.  ഏറ്റവുംകൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ദിവസമാണിന്ന്. നൂറിലേറെ പുതിയ കേസുകള്‍ സ്ഥിരീകരിക്കുന്നത് തുടര്‍ച്ചയായ നാലാം ദിവസമാണ്.   മലപ്പുറത്ത് 17 പേര്‍ക്കും പാലക്കാട് 16 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ നാലുപേര്‍ക്കാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സുരക്ഷാജീവനക്കാരന് കോവിഡ് ബാധിച്ചു. 88 പേരാണ് രോഗമുക്തി നേടിയത്.