പാഠം ഒന്ന്; ഓൺലൈൻ ക്ലാസ്

കുരുന്നുകളുടെ കളിചിരികളും പിണക്കങ്ങളുമില്ലാതെ പുതിയ അധ്യയനവര്‍ഷത്തിന് തുടക്കം.  സംസ്ഥാന സിലബസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിക്ടേ്ഴ്സ് ചാനല്‍വഴി അരമണിക്കൂര്‍ വീതമുളള ക്ലാസുകളാണ് തുടങ്ങിയത്. രാവിലെ എട്ടരയ്ക്ക് പ്ലസ്ടു ഇംഗ്ലീഷ് ക്ലാസ് സംപ്രേഷണം ചെയ്തുകൊണ്ടായിരുന്നു പുതിയ ശൈലിയുടെ തുടക്കം. 

പ്രവേശനോല്‍വസം ഇത്തവണ വീട്ടില്‍ത്തന്നെ. അതിന്റെ സന്തോഷം കൊച്ചുകൂട്ടുകാര്‍ക്ക്. ഓണ്‍ലൈന്‍  ക്ലാസുകള്‍ വഴി കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്നുണ്ടെന്ന് അധ്യാപകരും രക്ഷകര്‍ത്താക്കളും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കുട്ടികള്‍ ക്ലാസില്‍ പങ്കെടുക്കുന്നുവെന്നത് മാതാപിതാക്കളും ശ്രദ്ധിക്കണം.  ഇതരുപുതിയ തുടക്കം മാത്രമെന്നും മുഖ്യമന്ത്രി.

ഓണ്‍ലൈന്‍ സൗകര്യമില്ലാത്തവര്‍ക്ക് പഠനത്തിന് പകരം സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് മനോരമ ന്യൂസിനോട് പറഞ്ഞു. ഇതിന് തദേശസ്ഥാപനങ്ങളുടെ സഹകരണം തേടും.