വാക്സീൻ എന്ന ചാലഞ്ച്; എങ്ങനെ മറികടക്കും ഈ പ്രതിസന്ധി?

മേയ് ഒന്നുമുതല്‍ 18 വയസിനുതാഴെയുള്ളവര്‍ക്ക് കോവിഡ് വാക്സീന്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍. രണ്ടാം തരംഗത്തിന്‍റെ ഭീതിയില്‍ കഴിയുന്ന ജനതയ്ക്ക് ഇത് ആശ്വാസമാണോ ആശങ്കയാണോ നല്‍കുന്നത്. വാക്സീന്‍ മാത്രമാണ് രക്ഷ എന്ന് തിരിച്ചറിയുമ്പോഴും നമ്മെ ആശങ്കപ്പെടുത്തുന്നത് ഉല്‍പാദനവും ആവശ്യവും തമ്മിലുള്ള അന്തരമാണ്?  45 വയസിനുമുകളിലുള്ളവര്‍ തന്നെ വാക്സീനായി തിക്കിതിരക്കുന്നു? വാക്സീന്‍ ലഭിക്കാത്ത രണ്ടാം ഡോസുകാര്‍ മറ്റൊരുവശത്ത്?  അപ്പോള്‍ 18ന് മുകളിലുള്ളവര്‍ക്ക് നല്‍കാനുള്ള വാക്സീന്‍ എവിടെ? എങ്ങനെ മറികടക്കും ഇൗ പ്രതിസന്ധി? വിദേശ വാക്സീനുകളിലാണോ ഇനി നമ്മുടെ പ്രതീക്ഷ? എങ്കില്‍ അതിന്‍റെ ഇറക്കുമതിച്ചെലവും ഉയര്‍ന്നവിലയും താങ്ങാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടോ? വീഡിയോ കാണാം