എ.പദ്മകുമാറിന്റെ വീട്ടിലുണ്ടായത് മൂന്നര കിലോ പഞ്ചമുഖി രുദ്രാക്ഷം

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പദ്മകുമാറിന്റെ വീട്ടിലുണ്ടായത് മൂന്നര കിലോ രുദ്രാക്ഷം. കോന്നി സ്വദേശി ഡോക്ടർ ഗോപിനാഥപിള്ള സമ്മാനിച്ച തയ്യാണ് ഈ വർഷം കായ്ച്ചത്. പഞ്ചമുഖി രുദ്രാക്ഷമാണ്. സാധാരണ വലിയ തോതിലൊന്നും നാട്ടിൽ കായ്ക്കാത്ത ഒന്നാണ് രുദ്രാക്ഷം. അതാണിപ്പോൾ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിന്റെ വീട്ടിൽ ഉണ്ടായത്. പാകമായവ ശേഖരിച്ചു. മൂന്നര കിലോയോളമുണ്ട്. ഒരു വിഹിതം അവശ്യക്കാർക്ക് നൽകുന്നതിലും വിരോധമില്ല. പഞ്ചമുഖി കൂടാതെ, വിരളമായി മൂന്നു മുഖമുള്ള രുദ്രാക്ഷവും ഈ ശേഖരത്തിലുണ്ട്.