കേരളത്തിൽ മരണം; വഴിതടയലിന് പരിഹാരം; ഏത്തമിടീലിന് താക്കീത്; കോവിഡ് ഇന്ന്

കേരളത്തിലെ ആദ്യ കോവിഡ് മരണം കൊച്ചിയില്‍. കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന മട്ടാഞ്ചേരിസ്വദേശി സേഠ് യാക്കൂബ് ഹൂസൈനാണ് മരിച്ചത്. മൃതദേഹം ആരോഗ്യവകുപ്പിന്റെ ചുമതലയില്‍  മട്ടാഞ്ചേരി കച്ചി മേമന്‍ ജുമാമസ്ജിദില്‍ കബറടക്കി

അതിര്‍ത്തി അടച്ചിട്ട് ചരക്കുനീക്കം തടഞ്ഞ കര്‍ണാടക സര്‍ക്കാര്‍ കേരളം സമ്മര്‍ദം ശക്തമാക്കിയതിനെത്തുടര്‍ന്നു വഴങ്ങി വയനാട്ടിലേക്കുള്ള  രണ്ടു പ്രധാന റോഡുകള്‍ തുറന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലേക്കും   പ്രവേശനം അനുവദിക്കുന്നില്ല. മംഗളൂരുവിലേക്ക്  രോഗികളെയും കടത്തിവിടില്ല.  കര്‍ണാടക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെന്ന്  കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡ മനോരമ ന്യൂസിനോടു പറഞ്ഞു

കണ്ണൂരിൽ ലോക്ഡൗണ്‍ നിർദ്ദേശങ്ങൾ ലംഘിച്ചവരെ ഏത്തമിടീച്ച സംഭവത്തിൽ യതീഷ് ചന്ദ്രയ്ക്ക് മുഖ്യമന്ത്രിയുടെ വിമർശനം. കേരളത്തിന്റെ രീതിക്ക് ചേരാത്ത നടപടിയാണ് അതെന്നും ഹോം സെക്രട്ടറി ഡിജിപിയുമായി ബന്ധപ്പെട്ട് ഇതിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.