രോഗവ്യാപനം പുതിയ ഘട്ടത്തിൽ; വെല്ലുവിളി നേരിട്ട് കേരളം

കോവിഡ് രോഗ വ്യാപനം പുതിയ ഘട്ടത്തിലേക്ക് കടന്നതായി മുഖ്യമന്ത്രി. ആറ് പേർ കാസർകോട് ജില്ലയിൽ നിന്നും  അഞ്ച് പേർ എറണാകുളത്ത് നിന്നും ഒരാൾ പാലക്കാട് ജില്ലയിൽ നിന്നുമാണുള്ളത്. കാസർകോട് ജില്ല അടുത്ത ഒരാഴ്ച പൂർണമായി അടച്ചിടും. സർക്കാർ ഒാഫിസുകൾ ഒരാഴ്ചയും ക്ലബുകളും ആരാധാനലയങ്ങളും  രണ്ടാഴ്ചയും അടച്ചിടും. കടകൾ രാവിലെ പതിനൊന്ന് മുതൽ വൈകീട്ട് അഞ്ച് വരെ മാത്രമെ തുറക്കാവൂ.