ആള്‍ക്കൂട്ട പട്ടിക തന്നെ; ഈ പാർട്ടി എന്നു മാറും..‍?

ജംബോ പട്ടിക ഇല്ലെന്ന് പിസിസി പ്രസിഡന്‍റ് ഒന്നല്ല പതലതവണ പറഞ്ഞതാണ്. പക്ഷേ നൂറിലേറെപ്പേരുടെ പേരുള്ള പട്ടികയാണ് മുല്ലപ്പള്ളി രാമചന്ദ്രന് ഒടുവില്‍ അംഗീകരിക്കേണ്ടി വരുന്നത്. .വർക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്രട്ടറി എന്നിവരുടെ എണ്ണം കുറയ്ക്കാനാവില്ലെന്ന് ഗ്രൂപ്പുനേതാക്കള്‍ ശഠിച്ചതോടെയാണ് കൂറ്റന്‍ ഭാരവാഹിപ്പട്ടിക ഒരുങ്ങുന്നത്. ഒരാള്‍ക്ക് ഒരു പദവിയെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ സ്വപ്നവും പാഴായി. 

എംപിമാരും എംഎല്‍എമാരുമെല്ലാം പാര്‍ട്ടിഭാരവാഹികളായും ഉണ്ടാവും. കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് ജംബോ പട്ടികയെന്നതില്‍ അത്ഭുതകരമായി ഒന്നുമില്ല.  ഈ ഭാരവാഹികളെല്ലാം ചേര്‍ന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമോ അതോ ഗ്രൂപ്പു താല്‍പര്യത്തിന്‍റെ സംരക്ഷകരായി മാത്രം തുടരുമോ എന്നാണ് ഇനി അറിയേണ്ടത്. ആള്‍ക്കൂട്ട പട്ടിക ആരുടെ താല്‍പര്യം സംരക്ഷിക്കാന്‍?